23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

രാജേന്ദ്രന്റേത് കൊലപാതകം; അയല്‍വാസി അറസ്റ്റില്‍, കൊലപാതകത്തിലേക്ക് നയിച്ചത് അമ്മയുമായി ബന്ധമുണ്ടെന്ന സംശയം

Janayugom Webdesk
തിരുവനന്തപുരം
September 29, 2025 4:35 pm

കോവളത്തെ പാചക തൊഴിലാളി രാജേന്ദ്രന്റെ (60) മരണം കൊലപാതകമാണെന്ന്  പൊലീസ്  സ്ഥിരീകരിച്ചു . സംഭവത്തിൽ അയൽവാസിയായ പ്രതി രാജീവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയുമായി രാജേന്ദ്രന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഈ മാസം 17ന് നെടുമത്തെ സഹോദരിയുടെ വീടിന്റെ ടെറസിൽ രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സഹോദരിയുടെ വീട്ടിലായിരുന്നു രാജേന്ദ്രന്‍ താമസിച്ചിരുന്നത്. കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. കഴുത്തിൽ പുറമെ നിന്നുള്ള ബലപ്രയോഗം നടന്നിട്ടുണ്ടാകാമെന്ന ഡോക്ടറുടെ സംശയമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സൂചനയിലേക്ക് നയിച്ചത്. അന്ന് തന്നെ പൊലീസ് രാജീവിനെ ചോദ്യം ചെയ്തിരുന്നു. രാജീവിന്റെ ശരീരത്തിൽ ബലപ്രയോഗത്തിനിടെ സംഭവിക്കുന്ന തരത്തിലുള്ള നഖപ്പാടുകളുള്ളതായി സൂചനയുണ്ട്. നഗരത്തിലെ ഒരു ഹോട്ടലില്‍ ഷെഫ് ആയി ജോലി നോക്കുകയായിരുന്നു രാജേന്ദ്രൻ. ഭാര്യമായി വർഷങ്ങളായി അകന്നു താമസിക്കുകയായാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.