ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ രാജി പി രാജപ്പനെ എതിരില്ലാതെ തെരഞ്ഞെടുത്തു. എൽഡിഎഫ് ധാരണപ്രകാരം സിപിഐ(എം)ലെ ഓമല്ലൂർ ശങ്കരൻ രാജിവച്ച ഒഴിവിലാണ് രാജി പി രാജപ്പനെ തെരഞ്ഞെടുത്തത്.
എഡിഎം സുരേഷ് ബാബു വരണാധികാരിയായി. ഓമല്ലൂർ ശങ്കരൻ രാജി പി രാജപ്പന്റെ പേര് നിർദേശിച്ചപ്പോൾ ജോർജ് ഏബ്രഹാം പിന്താങ്ങി. യുഡിഎഫിൽ നിന്നും മത്സരിക്കാൻ ആരും തയ്യാറാകാതിരുന്നതിനാല്‍ വരണാധികാരി രാജിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രഖ്യാപിച്ചു. തുടർന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് രാജി.
വൈസ് പ്രസിഡന്റ് മായ അനിൽകുമാറിന്റെ അധ്യക്ഷതയിൽ അനുമോദന യോഗം ചേർന്നു. പ്രസിഡന്റ് സ്ഥാനം ജനറലാണെങ്കിലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാളെ പ്രസിഡന്റാക്കി സിപിഐയും എൽഡിഎഫും കാട്ടിയ മാതൃകയെ അനുമോദന യോഗത്തിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.
സിപിഐ മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയംഗമാണ് ആനിക്കാട് ഡിവിഷനെ പ്രതിനിധീകരിക്കുന്ന രാജി പി രാജപ്പൻ. എല്‍ഡിഎഫ്-12, യുഡിഎഫ്-04 എന്നിങ്ങനെയാണ് കക്ഷിനില.
English Summary: Raji P Rajaappan Pathanamthitta District Panchayat President
You may also like this video