യുപിയില്‍ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച് രാജ്പുത് സമുദായം. എന്‍ഡിഎ സഖ്യത്തെപൂര്‍ണമായുംബിഹിഷ്ക്കരിക്കാന്‍ തിരുമാനിച്ചതായി ദേശിയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ് പുത് സമുദായത്തെ ബിജെപി അവഗണിച്ചുവെന്ന് ആരോപണമുയരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ രാജ്പുത് സമുദായ നേതാക്കള്‍ വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തുകളിലാണ് ബിജെപിയെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനമുണ്ടാവുന്നത്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ ബഹിഷ്‌കരിക്കണം, തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം, മുഖ്യമന്ത്രി ആദിത്യനാഥ് ഒഴികെയുള്ള നേതാക്കളെ മാറ്റിനിര്‍ത്തണം എന്നിങ്ങനെയാണ് പഞ്ചായത്തിന്റെ നിര്‍ദേശങ്ങള്‍.ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് സാമുദായിക നേതാക്കള്‍ പ്രതികരിച്ചു.
ജാട്ട് സമുദായത്തിന് പ്രാതിനിധ്യമുള്ള ആര്‍എല്‍ഡിയുമായി ബിജെപി സഖ്യം രൂപീകരിച്ചതും സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ജാട്ട്, താക്കൂര്‍ സമുദായക്കാരാണെന്നതുമാണ് രാജ്പുത് സമുദായത്തെ പ്രകോപിപ്പിച്ചത്.എന്നാല്‍ പടിഞ്ഞാറന്‍ യു.പിയിലെ ഒരു മണ്ഡലത്തില്‍ മാത്രമാണ് താക്കൂര്‍ സമുദായത്തില്‍ പെടുന്ന സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതെന്ന് ആര്‍.എല്‍.ഡി വ്യക്തമാക്കി. നിലവില്‍ രാജ്പുത് സമുദായമായുള്ള ഭിന്നത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
English Summary:
Rajput community has announced that it will give back to BJP in UP
You may also like this video: