Site iconSite icon Janayugom Online

രാജ്യസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതാവ് ഹര്‍ഷ് മഹാജന്‍ ബിജെപി സ്ഥാനാര്‍ത്ഥി

ഹിമാചല്‍ പ്രദേശില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ഹര്‍ഷ് മഹാജനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മനു അഭിഷേക് സിംങ് വിക്കെതിരെയാണ് ഹര്‍ഷ് മഹാജന്‍ മത്സരിക്കുക. അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വര്‍ക്കിങ് കമ്മിറ്റി അംഗവും കേന്ദ്ര മന്ത്രിയുമായിരുന്ന ആനന്ദ് ശര്‍മ്മയ്ക്ക് രാജ്യ സഭ സീറ്റ് ലഭിക്കില്ല. 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹര്‍ഷ് മഹാജന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

1993, 1998, 2003 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച ഹര്‍ഷ് മഹാജന്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മനു അഭിഷേക് സിംങ് വിക്ക് സീറ്റ് നല്‍കിയതോടെയാണ് ആനന്ദ് ശര്‍മ്മയുടെ വഴിയടഞ്ഞത്. രാജ്യസഭ സീറ്റ് ലഭിക്കാത്തില്‍ ആനന്ദ് ശര്‍മ്മ നീരസം പ്രകടമാക്കി കഴിഞ്ഞു. ഹിമാചല്‍ പ്രദേശില്‍ നിന്ന് സംസ്ഥാനത്തെ നേതാക്കളെ ഒഴിവാക്കി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയ നടപടിക്കെതിരെ അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. 

Eng­lish Summary:Rajya Sab­ha Elec­tions: Con­gress leader Harsh Maha­jan is the BJP candidate
You may also like this video

Exit mobile version