Site iconSite icon Janayugom Online

രാജ്യസഭാതെരഞ്ഞെടുപ്പ് ജൂണ്‍10ന്;ബിജെപിക്ക് നാല് സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ നഷ്ടമാകും

രാജ്യസഭാ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുകയാണ്. 15 സംസ്ഥാനങ്ങളിലാണ് ഒഴിവ് വന്നിട്ടുള്ളത്. ജൂണ്‍ 10ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ 55 പേര്‍ രാജ്യസഭയിലെത്തും. ഇതില്‍ 11 അംഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നാകും. 20 പേര്‍ ബിജെപിയില്‍ നിന്നും. ബിജെപിയുടെ ചില സീറ്റുകള്‍ ഇത്തവണ നഷ്ടമാകും. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ അടുത്തിടെ നേടിയ വിജയം, നമ്പര്‍ തിരിച്ചുപിടിക്കാന്‍ ബിജെപിയെ സഹായിക്കും.ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് രാജ്യസഭയില്‍ 30ലധികം അംഗങ്ങളായി മാറുമെന്ന പ്രത്യേകതയുമുണ്ട്. നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സീറ്റുകള്‍ നഷ്ടമാകും. എന്നാല്‍ യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 11 സീറ്റില്‍ എട്ടെണ്ണത്തില്‍ ജയിക്കാന്‍ ബിജെപിക്ക് സാധിക്കും.

കോണ്‍ഗ്രസില്‍ പ്രമുഖ നേതാക്കളുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാരുടെ എണ്ണത്തിന് അനുസരിച്ചാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മൂല്യം കണക്കാക്കുക. ബിജെപിയുടെ 20 രാജ്യസഭാ അംഗങ്ങളുടെ കാലാവധി തീരുകയാണ്. കോണ്‍ഗ്രസിന്റെ ഒമ്പത് അംഗങ്ങളും. പലരും വീണ്ടും മല്‍സരിക്കുന്നുണ്ട്. എന്നാല്‍ ചിലരെ മല്‍സരിപ്പിക്കേണ്ടെന്ന് പ്രമുഖ പാര്‍ട്ടികള്‍ ധാരണയിലെത്തി. ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകും. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ സഭയിലെത്തിക്കാന്‍ ബിജെപിക്ക് സാധിക്കുകയും ചെയ്യും. യുപിയില്‍ ബിജെപിക്ക് നിലവില്‍ നാല് രാജ്യസഭാ സീറ്റുകളാണുള്ളത്. ഇത് എട്ടാക്കി ഉയര്‍ത്താന്‍ ബിജെപിക്ക് സാധിക്കും.

കോണ്‍ഗ്രസിന് ഒമ്പത് അംഗങ്ങളാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇത്തവണ 11 സീറ്റില്‍ ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇതോടെ രാജ്യസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം ഒരിക്കല്‍ കൂടി 30 കടക്കും. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന നാലില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ജയിക്കും. ബാക്കി ഒരു സീറ്റില്‍ ബിജെപിയുംമുന്‍ ധനമന്ത്രി പി ചിദംബരം, രാജ്യസഭാ ചീഫ് വിപ്പ് ജയറാം രമേശ് തുടങ്ങിയവരുടെ രാജ്യസഭാ കാലാവധി അവസാനിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകുമെന്നാണ് വിവരം. ചിദംബരം നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. ഇത്തവണ അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിച്ചേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. തമിഴ്‌നാട്ടില്‍ ചില എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്.

ജയറാം രമേശ് കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്തുമെന്നാണ് റിപ്പോര്‍ട്ടികള്‍. അതേസമയം, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുത്തിട്ടില്ല. രണ്ടു പേരും വിമത സംഘമായ ജി23 ഗ്രൂപ്പിലുള്ളവരാണ്. ആസാദിനെ മഹാരാഷ്ട്രയിലോ രാജസ്ഥാനിലോ മല്‍സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശര്‍മ ഹരിയാനയില്‍ നിന്ന് മല്‍സരിക്കട്ടെ എന്ന അഭിപ്രായം വന്നിട്ടുണ്ടെങ്കിലും നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, രാജീവ് ശുക്ല എന്നിവരും മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. അജയ് മാക്കനും രണ്‍ദീപ് സുര്‍ജേവാലയും രാഹുല്‍ ഗാന്ധിയുടെ അടുത്ത വൃന്ദത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ മല്‍സര രംഗത്തുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഹൈക്കമാന്റ് ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗമായിരുന്നു കപില്‍ സിബല്‍. അദ്ദേഹം അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഇത്തവണ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് മല്‍സരിക്കുകയാണ്. സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ച കപില്‍ സിബലിനെ എസ്പി പിന്തുണയ്ക്കുകയായിരുന്നു. നിലപാടുകള്‍ വ്യക്തമായി പറയാന്‍ സ്വതന്ത്രനായിരിക്കുന്നതാണ് ഉചിതം എന്നാണ് കപില്‍ സിബലിന്റെ അഭിപ്രായം.

Eng­lish Sum­ma­ry: Rajya Sab­ha polls on June 10: BJP los­es seats in four states

You may also like this video:

Exit mobile version