Site iconSite icon Janayugom Online

രാമൻ ഭാരതീയനല്ല; ഹൈന്ദവ ദൈവങ്ങളുടെ ജന്മസ്ഥലം നേപ്പാളിലാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി

ഹൈന്ദവ പുരാണങ്ങളിലെ ദൈവങ്ങളുടെ ജന്മസ്ഥലം നേപ്പാളിലാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ശ്രീരാമൻ, ശിവൻ, വിശ്വാമിത്രൻ തുടങ്ങിയവരുടെ ജന്മസ്ഥലം നേപ്പാളിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിനോദസഞ്ചാര വകുപ്പ് കാഠ്മണ്ഡുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാമൻ മറ്റെവിടെയെങ്കിലുമാണ് ജനിച്ചത് എന്ന് എങ്ങനെയാണ് പറയാൻ കഴിയുക? ഇന്ന് നേപ്പാളിന്റെ ഭാഗമായ മണ്ണിലാണ് രാമൻ ജനിച്ചത്. അന്നത് നേപ്പാളെന്നാണോ മറ്റേതെങ്കിലും പേരിലാണപ്പെട്ടിരുന്നത് എന്നത് പ്രസക്തമല്ല,” കെ പി ശർമ ഒലി പറഞ്ഞു. രാമനെ പലരും ദൈവമായി കരുതുമ്പോഴും നേപ്പാൾ ആ വിശ്വാസത്തിന് വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമനെ കൂടാതെ ശിവൻ, വിശ്വാമിത്രൻ എന്നിവരുടെ ജന്മസ്ഥലവും നേപ്പാളിലാണെന്ന് ശർമ ഒലി അവകാശപ്പെട്ടു. വിശ്വാമിത്രൻ ഛത്താരയിൽ നിന്നുള്ള ആളാണെന്നും ഇക്കാര്യം വാൽമീകിയുടെ രാമായണത്തിൽ പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version