Site iconSite icon Janayugom Online

ഗാന്ധി ഘാതകന്റെ ചിത്രവും വഹിച്ച് ബിജെപിയുടെ രാമനവമി ശോഭാ യാത്ര

ഹൈദരാബാദിൽ രാമനവമി ശോഭാ യാത്രയിൽ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ ഫോട്ടോയും പ്രദർശിപ്പിച്ചു. മുസ്ലിങ്ങളെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലായ ബിജെപി എംഎൽഎ ടി രാജ സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന രാമനവമി ശോഭായാത്രയിലാണ് ഗാന്ധി ഘാതക്‍ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ ഫോട്ടോ ഉപയോഗിച്ചത്.

ശോഭ യാത്രയിൽ പങ്കെടുത്ത നിരവധി പേരാണ് ഗോഡ്‌സെയുടെ ഫോട്ടോ വഹിച്ച് നടന്നു നീങ്ങിയത്. രാജാ സിങ് പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലമായ ഗോഷാമഹലിലെ സീതാരാംബാഗിലെ ക്ഷേത്രത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. എല്ലാ വർഷവും രാജാ സിങ് തന്റെ വസതിയിൽ നിന്ന് രാമനവമി ഘോഷയാത്ര സംഘടിപ്പിക്കലുണ്ട്. അത് പ്രധാന ശോഭാ യാത്രയിൽ ലയിക്കുകയാണ് പതിവ്. ഇക്കുറി ക്ഷേത്രത്തില്‍ നിന്നാണ് ഇയാളുടെ നേതൃത്വത്തിലുള്ള യാത്ര ആരംഭിച്ചത്.

വ്യാഴാഴ്ച രാമനവമി ഘോഷയാത്രയ്ക്കിടെ നിരവധി പള്ളികൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. വർഗീയ വിദ്വേഷമുള്ള പാട്ടുകൾക്കൊപ്പം വാളുമേന്തി നൃത്തം ചെയ്തായിരുന്നു പലയിടത്തെയും ഘോഷയാത്രകള്‍. ഒട്ടേറെ പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. ബിഹാറും മഹാരാഷ്ട്രയും ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലും സംഘർഷങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Eng­lish Sam­mury: Ram Nava­mi pro­ces­sion, led by sus­pend­ed BJP MLA T Raja Singh, had a por­trait of Nathu­ram Vinayak Godse

 

Exit mobile version