Site icon Janayugom Online

രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്; അയോധ്യ വിധിപറഞ്ഞ നാല്‌ ജഡ്‌ജിമാർ ചടങ്ങിലേക്കില്ല

അയോധ്യ കേസിൽ വിധിപറഞ്ഞ ബെഞ്ചിലെ നാല്‌ ജഡ്‌ജിമാർ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കില്ല. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എസ് അബ്‌ദുള്‍ നസീര്‍ എന്നിവരാണ്‌ രാമക്ഷേത്ര പ്രതിഷ്‌ഠാ ക്ഷണം നിരസിച്ചത്. അതേസമയം വിരമിച്ച ജഡ്‌ജി അശോക് ഭൂഷണ്‍ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന അതിഥികളായാണ് ഇവര്‍ക്ക് ക്ഷണം ലഭിച്ചത്. ഇവരെ കൂടാതെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്‌ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയ 50 ഓളം പേരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Eng­lish Summary;
You may also like this video

Exit mobile version