കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് ബിയിലെ ഗണേഷ്കുമാർ എന്നിവർ മന്ത്രിസഭയിലേക്ക്. ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിൽ, ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു എന്നിവര്‍ രാജിവച്ച ഒഴിവിലേക്കാണ് ഇരുവരും മന്ത്രിമാരാകുന്നത്. എൽഡിഎഫ് കൺവീനറായ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെയാണ് ക്ലിഫ് ഹൗസിലെത്തി അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജി സമർപ്പിക്കുന്നത്. തുടർന്ന് നടന്ന ഇടതുമുന്നണി യോഗമാണ് പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുത്തത്. അഹമ്മദ് ദേവർകോവിൽ കൈകാര്യം ചെയ്തിരുന്ന തുറമുഖവകുപ്പ് രാമചന്ദ്രൻ കടന്നപ്പള്ളിക്കും ആന്റണി രാജുവിന്റെ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം പിണറായി സർക്കാറിൽ രണ്ടര വർഷത്തെ ധാരണയാണ് പാർട്ടികൾ തമ്മിലുണ്ടായിരുന്നത്. നവംബർ അവസാനമാണ് പുനഃസംഘടന നടക്കേണ്ടിയിരുന്നത്. രണ്ടര വർഷം പൂർത്തിയായപ്പോൾ തന്നെ ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ, നവകേരള സദസിന് ശേഷം മതി മന്ത്രിസഭ പുനഃസംഘടനയെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.
English Summary: Ramachandran Kadannapalli and Ganesh Kumar to the cabinet; The swearing in is on Friday
You may also like this video