കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്ക്രീനിങ് കമ്മിറ്റിക്ക് കെപിസിസി കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജാഥക്ക് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ നീക്കം നടത്തിയെങ്കിലും പല സീറ്റുകളിലും തർക്കം ഉണ്ടായതോടെ തീരുമാനം മാറ്റുകയായിരുന്നു. വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും തയ്യാറാക്കിയ പട്ടികയാണ് മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയത്. മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, വി എം സുധീരൻ എന്നിവരുമായി ചർച്ച നടത്താതെയാണ് പട്ടിക കൈമാറിയത്.
അതിനാൽ വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ കലാപം ഉണ്ടാകുമെന്ന് ഉറപ്പാണ്. പട്ടിക ഇങ്ങനെ. പറവൂർ: വി ഡി സതീശൻ, ഹരിപ്പാട്: രമേശ് ചെന്നിത്തല, വട്ടിയൂർക്കാവ്: കെ മുരളീധരൻ, പാലക്കാട്: രമേഷ് പിഷാരടി,
നെയ്യാറ്റിന്‍കര: എന്‍ ശക്തന്‍, കൊട്ടാരക്കര: ഐഷ പോറ്റി, പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം:ബിന്ദുകൃഷ്ണ, ആറന്‍മുള: അബിന്‍ വർക്കി, അരൂര്‍:ഷാനിമോള്‍ ഉസ്മാന്‍, പീരുമേട്: സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍: ഒജെ ജനീഷ്, മണലൂര്‍: ടി എന്‍ പ്രതാപന്‍, തൃത്താല:വിടി ബല്‍റാം, നാദാപുരം:കെ എം അഭിജിത്ത്, കൊയിലാണ്ടി:പ്രവീണ്‍ കുമാര്‍. അമ്പലപ്പുഴ:എം ലിജു, കൽപ്പറ്റ:ടി സിദ്ധിക്ക് എന്നിവരുടെ പട്ടികയാണ് ആദ്യഘട്ടം കൈമാറിയത്.

