Site iconSite icon Janayugom Online

രമേഷ് ബാബു പ്രഗ്‌നാനന്ദ പരാസിന്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ ജേതാവ്

ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ പരാസിന്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ ജേതാവ്. ഒമ്പത് റൗണ്ടുകളില്‍ നിന്ന് എട്ട് പോയിന്റുകള്‍ നേടി അപരാജിതനായാണ് പ്രഗ്‌നാനന്ദ ചാമ്പ്യന്‍ പട്ടം ചൂടിയത്. അവസാന റൗണ്ടില്‍ ഖസാഖ്സ്ഥാന്‍ താരം അലിഷര്‍ സുലെയിമിനോവിനെ സമനിലയില്‍ തളച്ചാണ് പ്രഗ്‌നാനന്ദ കിരീടം നേടിയത്.

ഏഴ് പോയിന്റ് നേടിയ സുലെയിമിനോവ് ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയപ്പോള്‍ 7.5 പോയിന്റ് നേടിയ അലക്‌സാണ്ടര്‍ പ്രെഡ്‌കെ രണ്ടാമതെത്തി.

Eng­lish sum­ma­ry; Ramesh­babu Prag­gnanand­haa won the Parasin Open Chess Tournament

You may also like this video;

Exit mobile version