Site iconSite icon Janayugom Online

രാമേശ്വരം കഫേ സ്ഫോടനം; ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍. സായ് പ്രസാദ് എന്ന യുവാവിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശിവമോഗയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
രാമേശ്വരം കഫേ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പ് ശിവമോഗയിലെ നിരവധി വീടുകളിലും കടകളിലും എന്‍ഐഎ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രണ്ട് മൊബൈല്‍ കടയിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് സായ് നാഥിനെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതെന്നാണ് വിവരം. 

രാമേശ്വരം കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം. മാര്‍ച്ച് ഒന്നാം തീയതിയാണ് രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒമ്പതുപേര്‍ക്ക് പരുക്കേറ്റിരുന്നു. സായിനാഥിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സ്‌ഫോടനത്തില്‍ ബിജെപിയുടെ പങ്കാണ് പുറത്തുവരുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. 

Eng­lish Sum­ma­ry: Rameswaram Cafe Blast; BJP work­er in NIA custody
You may also like this video

Exit mobile version