Site iconSite icon Janayugom Online

ചേലക്കരയില്‍ രമ്യാഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം :നേതാക്കളും , പാര്‍ട്ടി അണികളും അമര്‍ഷത്തില്‍

ചേലക്കര മണ്ഡലത്തില്‍ രമ്യാ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തില്‍ പ്രദേശത്തെ കോണ്‍ഗ്രസ് അണികള്‍ക്കും, നേതാക്കള്‍ക്കും അതൃപ്തി. ചേലക്കര മണ്ഡലം ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്സഭാ അംഗമായിരിക്കെ അവരുടെ പ്രവര്‍ത്തനശൈലിയിലുള്ള എതിര്‍പ്പാണ് പ്രധാനമായും ചൂണ്ടികാണിക്കുന്നത്. കെ എ തുളസി, കെ വിദാസ് എന്നിവരില്‍ ആരെങ്കിലും ഒരാള്‍ സ്ഥാനാര്‍ത്ഥിയായി വരുമെന്ന വിലയിരുത്തലിലായിരന്നു ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ആഗ്രഹിച്ചത്.

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ താല്‍പര്യം നോക്കാതെ സ്ഥാനാര്‍ത്ഥിയെ നേതൃത്വം അടിച്ചേല്‍പ്പിതാണെന്നാണ് അവര്‍ പറയുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ടാകില്ല.രമ്യാ ഹരിദാസ് ആലത്തൂരും, മുരളീധരന്‍ വടകര എംപിയുമായി ഒരേ സഭയില്‍ പ്രവര്‍ത്തിച്ചവരുമാണ്. എന്നിട്ടും പ്രര്‍ത്തനത്തിനിറങ്ങാത്തത്തിനു പ്രധാനകാരണം തന്നെ തൃശൂരില്‍ തോല്‍പ്പിക്കാന്‍ ബിജെപിക്ക് വോട്ട് മറിച്ചു നല്‍കിയവരുടെ പിന്തുണ രമ്യഹരിദാസിനായതിനാലാണ്, തൃശൂരില്‍ മുരളീധരന്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

പ്രധാനമായും ആരോപണം നേരിടുന്ന മുന്‍എംപിയും കെപിസിസി വര്‍ക്കിംങ് പ്രസിഡന്റുമായ ടി എന്‍ പ്രതാപന്‍ തൃശൂര്‍ മുന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവര്‍ക്കെതിരെ നടപടികളൊന്നും എടുക്കാത്ത സാഹചര്യത്തില്‍ മുരളീധനരന് ഏറെ അമര്‍ഷവും ഉണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്ത കെപിസിസി സമിതിയുടെ റിപ്പോർട്ട്‌ മാസങ്ങളായിട്ടും പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഫലം വന്നയുടൻ രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിച്ചെന്ന്‌ പ്രഖ്യാപിച്ച്‌ തൃശൂർവിട്ടതാണ്‌ കെ മുരളീധരൻ.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ കെപിസിസി വൈകുന്നതിൽ അദ്ദേഹം പ്രതിഷേധത്തിലാണ്‌. വയനാട്‌ ഒഴിച്ചുള്ളിടത്തൊന്നും പ്രചാരണത്തിനിറങ്ങില്ലെന്ന്‌ മുരളി നേരത്തേ പ്രഖ്യാപിച്ചതാണ്‌. പാലക്കാട്‌ മത്സരിക്കാൻ മുരളീധരനോട്‌ കെപിസിസി പ്രസിഡന്റ്‌ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വന്നപ്പോൾ വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും നോമിനിയായി രാഹുൽ മാങ്കൂട്ടത്തിലെത്തി.

കഴിഞ്ഞ ദിവസം തേഞ്ഞിപ്പലത്ത്‌ നടത്തിയ പ്രസംഗത്തിൽ മുരളീധരൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പാലക്കാട്ട്‌ തെരഞ്ഞെടുപ്പ്‌ വരുമ്പോൾ തന്നെ ഓർക്കാറില്ലെന്നും നേമം വരുമ്പോൾ ഓർക്കുമെന്നുമാണ്‌ മുരളീധരൻ പറഞ്ഞത്‌. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനാല്‍ അവിടെ പ്രവര്‍ത്തനരംഗത്തുണ്ടാകുമെന്നാണ് മുരളീധരന്‍ പറയുന്നത് 

Exit mobile version