Site icon Janayugom Online

പത്മഭൂഷണ്‍ അവാര്‍ഡിന് തന്നെ പരിഗണിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി റാണാകപൂര്‍

പത്മഭൂഷണ്‍ അവാര്‍ഡിന് തന്നെ പരിഗണിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി റാണാകപൂര്‍ ആരോപിച്ചു.സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായ റാണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടാണ് ഇക്കാര്യം പറഞ്ഞത് പ്രിയങ്കാ ഗാന്ധിയില്‍ നിന്ന് എംഎഫ് ഹുസൈന്‍ വരച്ച ചിത്രം വാങ്ങാന്‍ നിര്‍ബന്ധിതനായെന്നും വിറ്റുകിട്ടിയ പണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ഗാന്ധി കുടുംബം ഉപയോഗിച്ചെന്നും യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണാ കപൂര്‍ പറഞ്ഞു.

എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാന്‍ വിസമ്മതിക്കുന്നത് ഗാന്ധി കുടുംബവുമായി ബന്ധം സ്ഥാപിക്കുന്നതില്‍ നിന്ന് തന്നെ തടയുക മാത്രമല്ല, പത്മഭൂഷണ്‍ അവാര്‍ഡ് ലഭിക്കുന്നത് ഇല്ലാതാവുമെന്നും അന്നത്തെ പെട്രോളിയം മന്ത്രി മുരളി ദേവ്‌റ തന്നോട് പറഞ്ഞതായും കപൂര്‍ ഇഡിയോട് പറഞ്ഞു.

താന്‍ രണ്ട് രൂപയുടെ ചെക്കാണ് നല്‍കിയതെന്ന് കപൂര്‍ അവകാശപ്പെട്ടു, ചിത്രം വിറ്റുകിട്ടിയ പണം ഗാന്ധി കുടുംബം സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചതായിമിലിന്ദ് ദിയോറ (അന്തരിച്ച മുരളി ദേവ്റയുടെ മകനും മുന്‍ കോണ്‍ഗ്രസ് എം.പിയും) തന്നെ രഹസ്യമായി അറിയിച്ചതായും കപൂര്‍ ആരോപിച്ചു.

സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തെ സാഹായിച്ചുകൊണ്ട് താന്‍ (കപൂര്‍) കുടുംബത്തിന് ഒരു നല്ല പ്രവൃത്തി ചെയ്തുവെന്ന് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ തന്നോട് പറഞ്ഞതായും കപൂര്‍ ഇഡിയോട് പറഞ്ഞു

Eng­lish Summary:Ranakpur has said that Con­gress lead­ers will con­sid­er him for the Pad­ma Bhushan award

You may also like this video:

Exit mobile version