1 കർക്കശക്കാരി
****************
വളരെ കർക്കശക്കാരിയാണു
ഞങ്ങളുടെ വാർഡൻ
ആവർത്തിച്ചാവർത്തിച്ചുള്ള
കെഞ്ചലുകൾക്കു ശേഷമാണ്
കടലുകാണാൻ പൊയ്ക്കോളാൻ
അവർ പറഞ്ഞത്
തിരിഞ്ഞു നോക്കാതെയോടുന്നേരം
വീണ്ടും കർക്കശക്കാരിയായി
"തനിയെ അടുത്തുപോണ്ട;
ആരുടേങ്കിലും കൈപിടിച്ചോണം.
പിന്നെ, അവസാന തിര
പിന്തിരിഞ്ഞു പോകാൻ തുടങ്ങുമ്പോഴേക്കും
മൂടുംതട്ടിയെഴുന്നേറ്റ് ഇങ്ങു പോന്നോണം!"
2 ഞാനെങ്ങനെ
***********
നിന്റെ ഒറ്റവള്ളിച്ചെരുപ്പ്
നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുന്നു;
നിന്റെ ഒന്നര വയസുകാരിയെപ്പോലെ
കടലിന്റെ ആഴങ്ങളെയും
അടിയൊഴുക്കുകളെയുംപ്പറ്റി
അവർക്കു ഞാനെങ്ങനെ
പറഞ്ഞു കൊടുക്കാനാണ്?