Site icon Janayugom Online

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നീക്കവുമായി വിക്രമസിംഗെ

പ്രസിഡന്റായി ചുമതലയേറ്റെടുത്തതിനു പിന്നാലെ ജനകീയ പ്രക്ഷോഭകര്‍ക്കെതിരെ മുന്നറിയിപ്പുമായി റെനില്‍ വിക്രമസിംഗെ. പ്രതിഷേധക്കാരെ ഫാസിസ്റ്റുകളെന്ന് വിശേഷിപ്പിച്ച വിക്രമസിംഗെ പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന സൂചനകളും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍ കയ്യേറാന്‍ ശ്രമിക്കുന്നതും ജനാധിപത്യമല്ല, നിയമവിരുദ്ധമാണെന്ന് വിക്രമസിംഗെ പറഞ്ഞു. പ്രക്ഷോഭം നടത്തുന്നവ‍ർ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്നും വിക്രമസിംഗെ ആവശ്യപ്പെട്ടു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിക്രമസിംഗെ മുന്നറിയിപ്പ് നല്‍കി. മാറ്റത്തിനായി മുറവിളി കൂട്ടുന്ന ഭൂരിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ ന്യൂനപക്ഷ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്രമസിംഗെയെ പ്രസിഡന്റായി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ പ്രതിഷേധക്കാര്‍ ക്യാമ്പു ചെയ്യുന്ന കൊളംബൊയിലെ ഗാലി ഫേസില്‍ ഒത്തുകൂടലുകള്‍ വിലക്കി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍.
റെനില്‍ വിക്രമസിംഗെയെ പ്രസിഡന്റായി അംഗീകരിക്കാന്‍ പ്രക്ഷോഭകര്‍ തയാറായിട്ടില്ല. സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിയണമെന്ന ഉത്തരവ് ലംഘിച്ച് പതിനായിരത്തിലധികം ആളുകള്‍ പ്രതിഷേധവുമായി പ്രസിഡന്റിന്റെ വസതിയില്‍ തടിച്ചുകൂടി. റെനിലിനെ പിന്തുണച്ച എംപിമാര്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നേക്കും. പ്രതിഷേധം രൂക്ഷമായാല്‍ അടിച്ചമര്‍ത്താനാണ് സൈന്യത്തിന്റെ തീരുമാനം.
സംഘർഷസാധ്യത കണക്കിലെടുത്ത് പാർലമെന്റിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. രാജപക്സെ കുടുംബവുമായി അടുത്ത ബ­ന്ധം പുലര്‍ത്തുന്ന വിക്രമസിംഗെ ഗോതബയ രാജപക്സെയും സ­ഹോദരന്മാരെയും സംരക്ഷിക്കുമെന്നാണ് പ്രതിഷേധകര്‍ പ­റയുന്നത്. പ്രസിഡന്റിന്റെ അ­നി­യന്ത്രിത അധികാരം അവസാനിപ്പിക്കുന്നതുള്‍പ്പെടെ പ്ര­ക്ഷോ­ഭകര്‍ ആവശ്യപ്പെടുന്ന ഭരണഘടനാപരമായ മാറ്റങ്ങള്‍ക്ക് വിക്രമസിംഗെ തയാറാകില്ലെന്നും പ്ര­ക്ഷോഭകര്‍ ആരോപിക്കുന്നു. 

കൊളംബൊയിലെ കർശന സുരക്ഷയുള്ള പാർലമെന്റ് സമുച്ചയത്തിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ മുമ്പാകെയാണ് റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. രാ­ജപക്സെമാരുടെ വിശ്വസ്തനായ ദിനേശ് ഗുണവര്‍ധനയാണ് പു­തിയ പ്രധാനമന്ത്രി. മഹിന്ദ രാജപക്സെ പ്രസിഡന്റായിരുന്നപ്പോഴും പിന്നീട് ഗോതബയ രാജപ­ക്സെ പ്രസിഡന്റായിരുന്നപ്പോഴും കാബിനറ്റ് മന്ത്രിയായി ദിനേശ് ഗുണവര്‍ധന സേവനമനുഷ്ഠിച്ചിരുന്നു. 

Eng­lish Summary:ranil wikra­masinge with a move to sup­press pop­u­lar agitation
You may also like this video

Exit mobile version