ഭാവനയെ ഐഎഫ്എഫ്‌കെ വേദിയില്‍ പങ്കെടുപ്പിച്ചതിലൂടെ സര്‍ക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഉറച്ച സന്ദേശമാണ് നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. തീരുമാനം അറിയിച്ചപ്പോള്‍ തന്നെ സഹപ്രവര്‍ത്തകരും മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പടെയുള്ളവരും പൂര്‍ണ പിന്തുണ നല്‍കി. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. ചലച്ചിത്ര അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും രഞ്ജിത്ത് പറഞ്ഞു.
‘മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്‌നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്. സമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളില്‍ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താന്‍ പറ്റില്ല. എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമര്‍ശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വര്‍ത്തമാനങ്ങള്‍ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. അതില്‍ സാംസ്‌കാരിക വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്തുണ ഉണ്ടെന്നും രഞ്ജിത് പറഞ്ഞു.
അനുരാഗ് കശ്യപും ആ വേദിയിലുണ്ടായിരുന്നു. അനുരാഗ് അദ്ദേഹത്തിന്റെ ജന്മനാടായ യുപിയില്‍ കാലുകുത്തിയിട്ട് ആറ് വര്‍ഷമായി. നിര്‍ഭയമായി സഞ്ചരിക്കാവുന്ന ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളവും മറ്റൊന്ന് തമിഴ്നാടുമാണെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
English summary; Ranjith said Bhavana’s invitation to IFFK was a strong message of the government’s cultural policy
You may also like this video;