Site iconSite icon Janayugom Online

ബലാത്സംഗ കേസ്: റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു

ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വേടൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെയും തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. അതേസമയം ഇന്നലെയാണ് കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ ഹിൽ പാലസ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ നിന്ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്.

വേടൻ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന കുറ്റപത്രത്തിൽ പറയുന്നു. വേടൻ ഉൾപ്പെടെ ഒമ്പത് പേരാണ് കേസിലുണ്ടായിരുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും സംഭവസമയം വേടന്റെ ഫ്‌ലാറ്റിൽ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. 

Exit mobile version