പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് 40 വര്‍ഷം കഠിന തടവ്. 2020 ല്‍ കായംകുളം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് കേസിനാസ്പദമായ സംഭവം. ബീഹാറി സ്വദേശികളായ ദമ്പതികളുടെ 14 വയസുള്ള മകളാണ് പിതാവിന്റെ ലൈംഗിക പീഡനത്തിന് ഇരയായത്.
2020ല്‍ ശാരീരിക അസ്വസ്ഥതകള്‍ക് ആശുപത്രിയില്‍ ചികിത്സ തേടിയതില്‍ നിന്നാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ അറിയുകയും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ പിതാവിന്റെ പേര് പറയാന്‍ കുട്ടി ആദ്യം മടിച്ചിരുന്നു. പിന്നീട് അന്വേഷണത്തില്‍ പിതാവാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.
English summary; rape case
you may also like this video;