റാപ്പർ വേടനെ തൃശ്ശൂരിൽ എത്തിച്ചു തെളിവെടുത്തു. വേടന് പുലിപ്പല്ലിൽ വെള്ളികെട്ടി നൽകിയ ജ്വല്ലറിയിലും വീട്ടിലും എത്തിച്ചാണ് തെളിവെടുത്തത്.
രാവിലെയാണ് വിയൂർ പവർഹൗസ് ജംഗ്ഷനിലെ സരസ ജ്വല്ലറി വർക്സിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വേടനെ എത്തിക്കുകയായിരുന്നു. പുലിപ്പല്ല് ആണെന്ന് അറിയാതെയാണ് താൻ വെള്ളിയിൽ കെട്ടി നൽകിയതെന്നും വേടനെ തനിക്ക് മുൻപരിചിയം ഇല്ലായിരുന്നെന്നും ജ്വല്ലറി ഉടമ സന്തോഷ് കുമാർ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ജ്വല്ലറിയിലേക്ക് ശേഷം വേടനെ വീട്ടിലെത്തിച്ചും തെളിവെടുത്തു.
റാപ്പർ വേടനെ തൃശ്ശൂരിൽ എത്തിച്ചു; ജ്വല്ലറിയിലും വീട്ടിലും തെളിവെടുപ്പ്

