Site iconSite icon Janayugom Online

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്നും യഥാർഥ പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ സ്വീകരിക്കില്ലായിരുന്നെന്നും വേടൻ കോടതിയിൽ പറഞ്ഞു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വനംവകുപ്പ് ആരോപിച്ചെങ്കിലും, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.
സംസ്ഥാനം വിട്ട് പുറത്തുപോകരുതെന്നും ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നതുമടക്കം കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 

Exit mobile version