അപൂർവ്വ ശസ്ത്രക്രിയയിലൂടെ പെരുമ്പാപുകളുടെ ഇനത്തിൽ പെടുന്ന വിദേശ അരുമ മൃഗങ്ങളിൽപെട്ട റെഡ് റെയില്‍ ബോവയുടെ നാസദ്വാരത്തിൽ നിന്നും അർബുദ മുഴ നീക്കം ചെയ്തു. എറണാകുളത്ത് പക്ഷികളുടയും എക്സോട്ടിക് അരുമ മൃഗങ്ങൾക്കയുള്ള ബേർഡിനെക്സ് ഏവിയൻ ആന്റ് എക്സോട്ടിക് പെറ്റ് ഹോസ്പിറ്റലിലെ ഡോ ടിട്ടു എബ്രഹാമും സംഘവും അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. മാസങ്ങളായി വളർന്നുകൊണ്ടിരിക്കുന്ന മുഴ കാരണം തീറ്റയെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. നാസദ്വരത്തിലെ മുഴ പാമ്പിന്റെ ശ്വസനത്തെയും ബാധിച്ചിരുന്നു.
എലി പോലുള്ള ചെറിയ സസ്തനികളെയും ചെറുപാമ്പുകളെയും ഭക്ഷിക്കുന്ന ബോയ്ക്ക് മുഴ മൂലമുള്ള ക്ലേശങ്ങൾ വർദ്ധിച്ചതോടെയാണ് പരിചാരകർ ഡോക്ടർ ടിറ്റു വിനെ സമീപിക്കുന്നത്. മുഴ നാസദ്വാരത്തിൽ ആയതിനാലും, മേൽ താടിയുടെ എല്ലുകളിൽ പിടിച്ചിരുന്നതിനാലും ശസ്ത്രക്രിയ ക്ലേശകരം ആയിരിക്കും എന്ന് ഡോക്ടർ വിലയിരുത്തി
പാമ്പുകളുടെ ശാസ്ത്രക്രിയ യിൽ പ്രധാന വെല്ലുവിളി അനസ്തേഷ്യ നൽകലാണ്. ഇവയുടെ സങ്കീർണ്ണമായ രക്തധമനി ശൃംഖല കാരണം അവയ്ക്ക് മയക്കം ഉണ്ടാക്കുന്ന മരുന്നുകൾ നൽകുക ബുദ്ധിമുട്ടാണ്.
കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടുകൂടിയുള്ള ഇൻഹേലേഷൻ അനെസ്‌തേഷ്യ മാത്രമാണ് സ്വീകാര്യമായ മാർഗ്ഗം. ഇന്ത്യയിൽ പാമ്പുകൾക്കുള്ള അത്തരം സജ്ജീകരണങ്ങൾ തീരെ കുറവാണ്. പാമ്പ്, പക്ഷികൾ, വളർത്തു കുരങ്ങ്, ഇഗ്വാന പോലുള്ള ഓന്തുകൾ തുടങ്ങിയവയ്ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയിൽ ഉള്ളതിനാല്‍ ശസ്ത്രക്രീയ എളുപ്പമായി.
പക്ഷേ അനസ്തേഷ്യയ്ക്കായുള്ള കുഴലുകൾ ശ്വാസനാളത്തിലേക്ക് ഘടിപ്പിച്ചു കഴിഞ്ഞാൽ നാസദ്വാരത്തിലെ മുഴ നീക്കുവാൻ പ്രയാസമാകും എന്നതായിരുന്നു അടുത്ത വെല്ലുവിളി. ഇന്ത്യയിൽ മൃഗശാലയിൽ ആദ്യമായി മീനുകളിൽ സർജറി ചെയ്തിട്ടുള്ള ഡോ ടിട്ടുവും സംഘവും ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും, മുറിവ് തനിയെ അലിഞ്ഞു ചേരുന്ന polyglactin 910 എന്ന സ്യൂച്ചർ ഉപയോഗിച്ച് തുന്നിച്ചേർക്കുകയും ചെയ്തു. നാല് തുന്നലുകളും നീക്കം ചെയ്യാതെ തന്നെ ബോവാ സുഖം പ്രാപിക്കും എന്നാണ് ഡോക്ടറുടെ അവകാശപ്പെടുന്നത്. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ബോവയെ തന്റെ വളർത്തു മാതാപിതാക്കളോടൊപ്പം വിട്ടയകുന്നതായിരിക്കും എന്നാണ് ഡോ ടിട്ടു എബ്രഹാം പറയുന്നത്. വനം വകുപ്പിന്റെ പരിവേഷ് സർട്ടിഫിക്കട്ടോടുകൂടിയാണ് റെഡ് റെയില്‍ ബോവ ഇനത്തില്‍പ്പെട്ട പാമ്പുകളെ വളർത്തുന്നത്.