റാസൽഖൈമ യുവകലാസാഹിതി വാർഷിക സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. അസീസ് അന്താറത്തയുടെ അദ്ധ്യക്ഷതയിൽ യുഎഇ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, ട്രഷറർ വിനോദൻ, വൈസ്. പ്രസിഡന്റ് സുഭാഷ് ദാസ്, വനിതാകലാസാഹിതി യുഎഇ കൺവീനർ സർഗ്ഗ റോയ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കവിത പ്രദോഷ് സ്വാഗതവും സലീം ചന്ദനത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: രക്ഷാധികാരി-നസീർ ചെന്ദ്രാപ്പിന്നി, ജനറൽ സെക്രട്ടറി — സലീം ചന്ദനത്ത് ‚പ്രസിഡന്റ്- പ്രദോഷ് കിന്നരേശൻ, ട്രഷറർ — ബിന്ദു മനോജ്,
ജോയിൻ്റ് സെക്രട്ടറിമാർ- സനൂജ്, ശ്യാം ശങ്കരമംഗലം, വൈസ് പ്രസിഡണ്ടുമാർ- കവിത പ്രദോഷ്, പ്രസാദ് ടി കെ, ജോയിൻ്റ് ട്രഷറർ — സെബാസ്റ്റ്യൻ പി ജി.
English Summary:Ras Al Khaimah’s yuvakala sahithi has new office bearers
You may also like this video