Site iconSite icon Janayugom Online

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ചുവരെ നീട്ടി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 5വരെ നീട്ടിയതായി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി ആറാംതീയതി മാസാന്ത്യ കണക്കെടുപ്പൂമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കുമെന്നും ഏഴ് മുതല്‍ ഫ്രെബുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

കഴിഞ്ഞ 9 ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണ്. എന്നാൽ, സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു. 

Exit mobile version