റേഷൻ അഴിമതിക്കേസില്‍ അന്വേഷണം തുടരുന്നതിനിടെ ഒളിവില്‍പ്പോയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖ് അറസ്റ്റില്‍. സന്ദേശ് ഖാലിയില്‍ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന ആരോപണത്തില്‍ കുറ്റാരോപിതനായ ഷാജഹാൻ ഒളിവില്‍പോയി ഒരു മാസം കഴിഞ്ഞാണ് അറസ്റ്റിലാകുന്നത്. ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റു ചെയ്യുന്നതിന് തടസമില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇഡിക്കും സിബിഐക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
English Summary: Ration scam case: Trinamool Congress leader Shah Jahan Sheikh arrested
You may also like this video