കേരളത്തിലെ ചെറുതും വലുതുമായ എല്ലാ റേഷൻ കടകളും അടുത്ത ഏതാനും വർഷത്തിനുള്ളിൽ കെ സ്റ്റോഴ്സുകളാക്കി മാറ്റുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. ഇതുവഴി ഇപ്പോൾ റേഷൻ കടകൾവഴി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കൊപ്പം പച്ചക്കറികൾ, ഉഴുന്ന്, പയർ തുടങ്ങിയ ധാന്യങ്ങൾ, നാളികേരം, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പി എൻ പണിക്കർ ഫൗണ്ടേഷൻ നടത്തിവരുന്ന ആഴ്ചക്കൂട്ടം-പ്രതിവാര ചിന്തകൾ എന്ന പരിപാടിയുടെ 600-ാം അധ്യായം ഉദ്ഘാടനം ചെയ്ത് പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. വി എസ് ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. എം ഗണേശൻ, മുൻ ഡിവൈഎസ്‌പി ജോർജ് ജോസഫ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ വി എൻ വി റാവു എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
English Summary: Ration shops in Kerala will be converted into K stores: Minister GR Anil
You may also like this video