Site icon Janayugom Online

സഹോദരിയും മരുമകളും മരിച്ചതറിയാതെ റാസിഖ്; ആശുപത്രിയില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ച് പൊലീസ്

rahmath

ആലപ്പുഴ‑കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപ്പിടിത്തതിനിടെ രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടി മരണപ്പെട്ട മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്ത്, റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ രണ്ടരവയസുകാരി സഹറ എന്നിവര്‍ മരിച്ചതറിയാതെ റഹ്മത്തിന്റെ സഹോദരന്‍ റാസിഖ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തീപിടുത്തമുണ്ടായപ്പോള്‍ പുകയും തിരക്കും ബഹളവും കാരണം റാസിഖിനെ റഹ്മത്ത് കണ്ടിരുന്നില്ലെന്നും രക്ഷപ്പെടണമെന്ന ചിന്തയെ തുടര്‍ന്ന് സഹോദരിയുടെ മകളെയും കൂട്ടി ട്രെയിനില്‍ നിന്നും ചാടിയതാകാമെന്നാണ് ട്രെയിനിലുണ്ടായിരുന്നവരുടെ വിവരണം.

സംഭവത്തില്‍ റാസിഖിന് പൊള്ളലേറ്റിറ്റുണ്ട്. മറ്റൊരു സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീലയുടെ വീട്ടില്‍ പോയി മടങ്ങവെയാണ് ദാരുണമായ സംഭവം. ജസീലയ്ക്ക് ടീച്ചേഴ്സ് ട്രെയിനിങ്ങ് കോഴ്സിന് പോകേണ്ടതിനാലും ഭര്‍ത്താവ് നാട്ടിലില്ലാത്തതിനാലും മകള്‍ സഹറയെയും കൂട്ടി മട്ടന്നൂരിലെ വീട്ടിലേക്ക് പോകാനായി കോഴിക്കോടെത്തിയതായിരുന്നു സഹോദരങ്ങളായ റഹ്മത്തും റാസിഖും. ഞായറാഴ്ച നോമ്പുതുറയും കഴിഞ്ഞ് മൂവരും കൂടി ആലപ്പുഴ‑കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ കയറി നാട്ടിലേക്ക് തിരിച്ചതായിരുന്നു. ഇവരുടെ ബാപ്പ മരണപ്പെട്ട ദിവസം ബുധനാഴ്ചയായിരുന്നു. മൂവരെയും കാത്ത് മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ ബദറിയാ മന്‍സില്‍ ബന്ധുക്കള്‍ കാത്തിരിക്കവെയാണ് റഹ്മത്തിനെയും കുഞ്ഞ് സഹറയെയും മരണം തട്ടിയെടുക്കുന്നത്.

Eng­lish Sum­ma­ry: Raz­iq unaware that his sis­ter and daugh­ter-in-law are dead; The police start­ed ques­tion­ing at the hospital

You may like this video also

Exit mobile version