Site iconSite icon Janayugom Online

നോട്ട് നിരോധനം പ്രഹസനമായി; രാജ്യത്ത് കള്ളനോട്ട് പ്രചാരം വര്‍ധിക്കുന്നതായി ആര്‍ബിഐ

രാജ്യത്ത് കള്ളനോട്ട് വര്‍ധിക്കുന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. 2021–22 സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയുടെ കള്ളനോട്ടുകളില്‍ 101.9 ശതമാനവും 2000 രൂപയുടേതില്‍ 54.16 ശതമാനവും വര്‍ധനവുണ്ടായെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ 500,2000 രൂപാ നോട്ടുകളുടെ വിഹിതം 87.1 ശതമാനമാണ്. 2021 മാര്‍ച്ച് 31ന് ഇത് 85.7 ശതമാനം ആയിരുന്നു. 2016ല്‍ മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനമാണ് കള്ളനോട്ട് വര്‍ധിക്കാനുള്ള പ്രധാനകാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇതിനിടെ ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. നോട്ട് നിരോധനത്തിന്റെ ദൗര്‍ഭാഗ്യകരമായ വിജയം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു എന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
നമസ്കാരം പിഎം മോഡി, നോട്ട് നിരോധനത്തെക്കുറിച്ച് ഓര്‍മ്മയുണ്ടോ എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ചോദിച്ചത്. രാജ്യത്തു നിന്നും കള്ളനോട്ട് തുടച്ചുനീക്കുമെന്നാണ് വാഗ്‌ദാനം നല്‍കിയിരുന്നത്. എന്നാല്‍ രാജ്യത്ത് കള്ളനോട്ട് വര്‍ധിക്കുകയാണെന്നും അദ്ദേഹം മോഡിയോടായി പറഞ്ഞു. 

Eng­lish Summary:RBI says coun­ter­feit notes are on the rise in the country
You may also like this video

Exit mobile version