ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ യങ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെൽ അവീവ് പാര്‍ട്ടി സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഏലത്തിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന കൗൺസിൽ തിരുവനന്തപുരത്ത് സ്വീകരണം നൽകുന്നു. ഇന്ന് രാവിലെ 10ന് എംഎൻ സ്മാരകത്തിൽ നടക്കുന്ന സ്വീകരണ യോഗത്തിൽ പാർട്ടി സംസ്ഥാന കൗൺസിൽ നേതാക്കൾ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന് സ്വീകരണം ഇന്ന്

