Site iconSite icon Janayugom Online

ജിഎസ്‌ടി വരുമാനത്തില്‍ റെക്കോഡ് വര്‍ധന

ജിഎസ്‌ടി വരുമാനത്തില്‍ റെക്കോഡ് വര്‍ധന. മാര്‍ച്ച് മാസത്തില്‍ ചരക്കുസേവന നികുതിയായി പിരിച്ചെടുത്തത് 1,42,095 കോടി രൂപയാണ്. ജനുവരിയിലെ റെക്കോഡാണ് തിരുത്തി കുറിച്ചത്. അന്ന് 1,40,986 കോടി രൂപയാണ് വരുമാനം. മാര്‍ച്ചിലെ കേന്ദ്ര ജിഎസ്‌ടി വരുമാനം 25,830 കോടി രൂപ വരും. സംസ്ഥാന ജിഎസ്‌ടി 32,378 കോടി രൂപയാണ്. ഐജിഎസ്‌ടിയാണ് ഏറ്റവും കൂടുതല്‍. 74,470 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്.

ഇതില്‍ 39,131 കോടി രൂപയും സാധനസാമഗ്രികളുടെ ഇറക്കുമതിയിലൂടെയാണ് സമാഹരിച്ചത്. കേരളത്തിന്റെ ജിഎസ്‌ടി വരുമാനം 2,089 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് മാര്‍ച്ചിലെ ജിഎസ്‌ടി വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. നിരക്കുകള്‍ യുക്തിസഹമാക്കാന്‍ ജിഎസ്‌ടി കൗണ്‍സില്‍ സ്വീകരിച്ച നടപടിയാണ് വരുമാനം ഉയരാന്‍ കാരണമെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു.

Eng­lish sum­ma­ry; Record increase in GST revenue

You may also like this video;

Exit mobile version