Site icon Janayugom Online

രാഷ്ട്ര തലസ്ഥാനത്ത് ഈ മാസം ലഭിച്ചത് റെക്കോഡ് മഴ

രാഷ്ട്ര തലസ്ഥാനത്ത് ഈ മാസം ലഭിച്ചത് റെക്കോഡ് മഴ. 32 വര്‍ഷത്തിനിടയില്‍ ജനുവരി മാസത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ മഴയാണ് ഡല്‍ഹിയില്‍ ഉണ്ടായത്. ഈ മാസം 22 വരെയുള്ള കണക്കു പ്രകാരം 70 മില്ലിമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. 1989ലാണ് ഇതിനു മുമ്പ് ജനുവരി മാസത്തില്‍ റെക്കോഡ് മഴ ലഭിച്ചത്. 79.7 മില്ലിമീറ്റര്‍. 

മഴ ശക്തമായതോടെ ഡല്‍ഹിയിലെ കുറഞ്ഞ താപനില 14.7 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ്.
പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(പ്രതീകാത്മക ചിത്രം)
eng­lish sum­ma­ry; record rain­fall in delhi
you may also like this video;

Exit mobile version