Site iconSite icon Janayugom Online

നിയമന നടപടികളില്‍ എസ്‌എംഎസ്‌ മതിയായ ആശയവിനിമയം; സുപ്രീം കോടതി

നിയമന നടപടികൾ സംബന്ധിച്ച്‌ ഉദ്യോഗാർഥികളുടെ മൊബൈൽ നമ്പരുകളിലേക്കുള്ള എസ്‌എംഎസ്‌ അറിയിപ്പ്‌ മതിയായ ആശയവിനിമയമായി കണക്കാക്കാമെന്ന്‌ സുപ്രീംകോടതി. ഉത്തർപ്രദേശിൽ പൊലീസ്‌ കോൺസ്റ്റബിൾ തസ്‌തികയിലേക്ക്‌ നിയമനത്തിനായുള്ള ശാരീരിക പരിശോധന, രേഖകളുടെ പരിശോധന എന്നിവയ്ക്ക്‌ ഹാജരാകാൻ ഉദ്യോഗാർഥിയുടെ മൊബൈൽ നമ്പരിലേക്ക്‌ എസ്‌എംഎസ്‌ അയച്ചത്‌ മതിയായ ആശയവിനിമയമല്ലെന്ന ഹർജി തള്ളിയാണ്‌ നിരീക്ഷണം.

അലഹബാദ്‌ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലാണ്‌ സുപ്രീംകോടതി തീർപ്പാക്കിയത്‌. അപേക്ഷാ ഫോമുകളിൽ ഉദ്യോഗാർഥികൾ മൊബൈൽ നമ്പരുകൾ കൈമാറണമെന്ന്‌ നിർദേശിച്ചിട്ടുള്ളത്‌ ഭാവി നടപടിക്രമങ്ങൾക്ക്‌ വേണ്ടിയാണെന്ന്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. എന്നാൽ, 2015ൽ പരസ്യപ്പെടുത്തിയ കോൺസ്റ്റബിൾ ഒഴിവിലേക്ക്‌ 2018ലാണ്‌ ശാരീരികപരിശോധന നടത്തിയതെന്നതിനാൽ ഉദ്യോഗാർഥിക്ക്‌ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ഉത്തരവ്‌ സുപ്രീംകോടതി ശരിവച്ചു.

eng­lish summary;Recruitment Pro­ce­dure: Ade­quate com­mu­ni­ca­tion via SMS

you may also like this video;

Exit mobile version