സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിട്ടുപിരിഞ്ഞ നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ നിന്നും പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തിലെത്തിക്കുന്ന രക്തപതാക വൈകിട്ട് 4.30ന് വെളിയം രാജന്‍ നഗറില്‍ (കന്റോണ്‍മെന്റ് മൈതാനം) എത്തും. പതാക ആര്‍ രാമചന്ദ്രനും ബാനര്‍ ജെ ചിഞ്ചുറാണിയും കൊടിമരം കെ രാജുവും ദീപശിഖ പി എസ് സുപാലും ഏറ്റുവാങ്ങും. അഞ്ചിന് എന്‍ അനിരുദ്ധന്‍ പതാക ഉയര്‍ത്തും. കൊല്ലം ഇപ്റ്റ കലാപരിപാടികള്‍ അവതരിപ്പിക്കും.
പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയേറ്റംഗം അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെ പ്രകാശ് ബാബു, കെ ആര്‍ ചന്ദ്രമോഹനന്‍, ജെ ചിഞ്ചുറാണി, അഡ്വ. ജി ലാലു തുടങ്ങിയവര്‍ സംസാരിക്കും. നാളെ രാവിലെ 10.30ന് വെളിയം ഭാര്‍ഗവന്‍ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ ആര്‍ ചന്ദ്രമോഹനന്‍ പതാക ഉയര്‍ത്തും. വൈകിട്ട് 5.30ന് ‘കൊല്ലത്തിന്റെ സമഗ്രവികസന’ത്തെ പറ്റിയുള്ള സെമിനാര്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 19, 20 തീയതികളില്‍ പ്രതിനിധി സമ്മേളനം തുടരും. 20ന് സമാപിക്കും.
കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, ജെ ചിഞ്ചുറാണി, കെ ആര്‍ ചന്ദ്രമോഹനന്‍, മുല്ലക്കര രത്‌നാകരന്‍, എന്‍ രാജന്‍ എന്നിവരാണ് പങ്കെടുക്കുക. മണ്ഡലം സമ്മേളനം തെരഞ്ഞെടുത്ത 371 പൂര്‍ണ പ്രതിനിധികളും 34 പകരം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഇതില്‍ പെടും. കൂടാതെ ക്ഷണിതാക്കളായി 15 പേര്‍ കൂടിയുണ്ടാകും.
English summary; Red flag in Kollam today; CPI Kollam District Conference
You may also like this video;