Site iconSite icon Janayugom Online

ചുവപ്പണിഞ്ഞ് കാർഷിക സർവകലാശാല

കാർഷിക സർവകലാശാലയിൽ എൽഡിഎസ്എഫിന് തിളക്കമാർന്ന വിജയം. എഐഎസ്എഫ് — എസ്എഫ്ഐ ഇടതു സംഖ്യം കെഎസ്‌യു പാനലിനെ പരാജയപ്പെടുത്തി. എഐഎസ്എഫ് സ്ഥാനാര്‍ത്ഥി മെഹറിൻ സലിം ജനറൽ സെക്രട്ടറിയായി വിജയിച്ചു. തൃശൂർ വെള്ളാനിക്കര സിസിസിഇഎസ് കാമ്പസിലെ വിദ്യാർത്ഥിയാണ്. സർവകലാശാല യൂണിയന്‍ പ്രസിഡന്റായി പൂജ മോഹൻകുമാർ, വൈസ് പ്രസിഡന്റുമാരായി അമൽ റഹ്മാൻ എ, എറ്റോനാ ബിയാട്രിസ്, സെക്രട്ടറി ‑ജിയ ജോസഫ് എന്നിവരും വിജയിച്ചു.

റവന്യു മന്ത്രി കെ രാജൻ, എഐഎസ്എഫ് ദേശീയ സെക്രട്ടറി പി കബീർ, സംസ്ഥാന സെക്രട്ടറി എ അധിൻ, പ്രസിഡന്റ് ബിബിൻ എബ്രഹാം, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എ അഖിലേഷ്, എക്സിക്യൂട്ടീവ് അംഗം അർജുൻമുരളീധരൻ, എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ്, സെക്രട്ടേറിയറ്റ് അംഗം ജിഷ്ണു സത്യൻ, എഐഎസ്എഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി മിഥുൻപോട്ടക്കാരൻ, പ്രസിഡന്റ് കെ എസ് അഭിറാം, സംസ്ഥാന കമ്മിറ്റി അംഗം അരവിന്ദ് കൃഷ്ണാ, ജില്ലാ കമ്മിറ്റി അംഗം ഗൗതംഘോഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീർ, വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട് എന്നിവർ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകി.

Exit mobile version