Site iconSite icon Janayugom Online

നിലയ്ക്കലിലെ പരാതിക്ക് പരിഹാരം; സ്പോട്ട് ബുക്കിങ് ആരംഭിച്ചു

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങിന് നിലയ്ക്കലിൽ മൂന്ന് കൗണ്ടറുകള്‍ പ്രവർത്തിച്ചുതുടങ്ങി. 10 ഇടത്താവളങ്ങളിൽ ആയിരിക്കും ബുക്കിങ്ങ് സൗകര്യം. വിർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. എരുമേലി, നിലയ്ക്കൽ, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം തിരുവനന്തപുരം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം കോട്ടയം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴ് കേന്ദ്രങ്ങളിലാണ് പുതുതായി സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. ശബരിമല നിലയ്ക്കലിലെ ശൗചാലയങ്ങൾ രണ്ട് ദിവസത്തിനകം ഉപഗയോഗയോഗ്യമാക്കുമെന്ന് ജില്ലാ ഭരണകൂടമറിയിച്ചു. കുടിവെള്ള വിതരണം പൂർണതോതിലാക്കണമെന്ന് പത്തനംതിട്ട കളക്ടർ നിർദ്ദേശിച്ചു. അവശേഷിക്കുന്ന കടകളിൽ ചിലത് കൂടി സന്നിധാനത്ത് ലേലം ചെയ്ത് കരാറിലായി.

eng­lish sum­ma­ry: Redres­sal of griev­ances; Spot book­ing started

you may also like this video

Exit mobile version