Site iconSite icon Janayugom Online

അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തവര്‍ ജീവിക്കാനായി കുട്ടികളെ വില്‍ക്കുന്നു

താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ജീവഭയത്തെ തുടര്‍ന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്തവര്‍ പട്ടിണിമാറ്റാനായി സ്വന്തം കുട്ടികളെ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കൊപ്പം അവയവങ്ങളും ഇവര്‍ വില്‍ക്കുന്നതായാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയിലുള്ള ബാല്‍ക്, സര്‍ ഇ പുല്‍, ഫര്യാബ്, ജോസ്ജാന്‍ മേഖലയില്‍ നിന്ന് പലായനം ചെയ്ത ഒരു കൂട്ടം അഫ്ഗാനികളാണ് കൊടുംപട്ടിണിയില്‍ കഴിഞ്ഞുകൂടുന്നത്.

ബാല്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാര്‍ ഇ ഷരീഫിലാണ് നിലവില്‍ ഇവരുള്ളത്. ഇവര്‍ക്ക് പണവും ഭക്ഷണവും എത്തിച്ചുനല്‍കുന്നുണ്ടെന്നും കിഡ്നി ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ നല്‍കുന്നതും കുട്ടികളെ വില്പനയ്ക്ക് വയ്ക്കുന്നതും ഒഴിവാക്കണമെന്ന് ഇവരോട് നിരന്തരമായി അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി കമ്മിറ്റി അറിയിച്ചു. രണ്ടു മുതല്‍ ഏഴു കുട്ടികള്‍ വരെയാണ് ഒരു കുടുംബത്തിലുള്ളത്. ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെയാണ് ഒരു കുട്ടിയെ വിറ്റാല്‍ ലഭിക്കുക. കിഡ്നി കൊടുത്താല്‍ ഒന്നര ലക്ഷം മുതല്‍ രണ്ടര ലക്ഷത്തിന് അടുത്തുവരെ കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

eng­lish sum­ma­ry; Refugees from Afghanistan sell chil­dren for a living

you may also like this video;

Exit mobile version