Site iconSite icon Janayugom Online

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം നിരാകരിക്കണം: എഐഎസ്എഫ്

ദേശീയ വിദ്യാഭ്യാസ നയം നിരാകരിക്കുക എന്ന മുദ്രാവാക്യവുമായി എഐഎസ്എഫ് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയും പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം നിരാകരിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു, തമി‌ഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ പൊന്മുടി, വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ്, മഹാരാഷ്ട്ര മന്ത്രി ജിതേന്ദര്‍ അവ്ഹാദ്, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി വസന്തി ദേവി, പ്രൊഫ. അരുണ്‍കുമാര്‍, ഗജേന്ദ്രബാബു, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, എഐഎസ്എഫ് പ്രസിഡന്റ് ശുവം ബാനര്‍ജി, ജനറല്‍ സെക്രട്ടറി വിക്കി മഹേശരി എന്നിവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: Reject Cen­tral Gov­ern­men­t’s New Edu­ca­tion Pol­i­cy: AISF

You may like this video also

Exit mobile version