മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ രേഖ ഗുപ്‌തയെ പുതിയ ഡൽഹി മുഖ്യമന്ത്രിയാക്കുവാൻ ബിജെപി തീരുമാനം . പർവേശ് വെർമ്മ ഉപമുഖ്യമന്ത്രിയാകും . ഷാലിമാർബാഗ് സീറ്റിൽ നിന്നും വിജയിച്ച രേഖ ഗുപ്‌ത, അതീഷി മെർലേനയ്‌ക്ക് ശേഷമാണ് ഡൽഹി മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വെര്‍മയുടെ മകനാണ് പര്‍വേശ്.
സ്പീക്കറായി വിജേന്ദര്‍ ഗുപ്തയേയും തീരുമാനിച്ചു . ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തെരഞ്ഞെടുത്തത്. നാളെ രാവിലെ 11 ന് ഡൽഹി രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ നടക്കും .70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണകക്ഷിയായിരുന്ന എഎപി. 22 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണയും കോണ്‍ഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല.