സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള കടമ്പകള്‍ ഒഴിയുന്നു. അബ്ദുല്‍ റഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു. ഇന്ത്യൻ എംബസി വഴി 15 മില്യൺ റിയാലിന്റെ ചെക്ക് ഗവർണറേറ്റിന് കൈമാറി.
കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത നടപടിക്രമങ്ങളിലേക്ക് കടക്കുക. കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലിൽ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുല്‍ റഹീം. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത രോഗിയെ പരിചരിക്കുമ്പോള്‍ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ തട്ടി മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ജയിലിലായ റഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. റഹീമിനെ രക്ഷിക്കാനുള്ള പണം മലയാളികൾ ഒത്തൊരുമിച്ച് ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സമാഹരിച്ചത്.
English Summary:Release of Abdul Rahim; A reconciliation agreement was signed to grant amnesty
You may also like this video

