22 January 2026, Thursday

അബ്ദുല്‍ റഹീമിന്റെ മോചനം; മാപ്പ് നൽകുന്നതിനുള്ള അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു

Janayugom Webdesk
കോഴിക്കോട്
June 3, 2024 10:04 pm

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള കടമ്പകള്‍ ഒഴിയുന്നു. അബ്ദുല്‍ റഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു. ഇന്ത്യൻ എംബസി വഴി 15 മില്യൺ റിയാലിന്റെ ചെക്ക് ഗവർണറേറ്റിന് കൈമാറി. 

കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത നടപടിക്രമങ്ങളിലേക്ക് കടക്കുക. കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലിൽ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുല്‍ റഹീം. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത രോഗിയെ പരിചരിക്കുമ്പോള്‍ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ തട്ടി മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ജയിലിലായ റഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. റഹീമിനെ രക്ഷിക്കാനുള്ള പണം മലയാളികൾ ഒത്തൊരുമിച്ച് ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സമാഹരിച്ചത്. 

Eng­lish Summary:Release of Abdul Rahim; A rec­on­cil­i­a­tion agree­ment was signed to grant amnesty

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.