Site icon Janayugom Online

നിപയിൽ കേരളത്തിന് ആശ്വാസം, ഏഴ് സാമ്പിളുകൾ കൂടി നെഗറ്റീവ്

സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ച് ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. ഇത് വരെ 68 പേരുടെ സാമ്പിളുകൾ നെഗറ്റീവായി, 274 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ ഏഴ് പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്.

പ്രദേശത്ത് നടത്തിയ വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേയിൽ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. 2 മൊബൈൽ ടീം സ്ഥലത്ത് പരിശോധന നടത്തും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ടെയ്ൻമെൻ്റ് സോൺ ആക്കി അടച്ചിടുന്നത് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശം അനുസരിച്ചാണെന്നും ആരോഗ്യമന്ത്രി പറയുന്നു.

Eng­lish sum­ma­ry; Relief for Ker­ala in NIPAh, sev­en more sam­ples negative

you may also like this video;

Exit mobile version