ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് വധശ്രമ കേസില്‍ കുറ്റക്കാരാനാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. ഫൈസലിന് എംപി സ്ഥാനം തിരികെ നല്‍കേണ്ടി വരും. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചക്ക് ശേഷം വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച പത്തു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് ഹൈക്കോടതി സ്റ്റേ നല്‍കാന്‍ തയാറായിരുന്നില്ല. 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് എന്‍സിപി നേതാവായ മുഹമ്മദ് ഫൈസലിനെതിരായ കേസ്.
English Summary:Relief for Lakshadweep former MP Muhammad Faisal; Supreme Court stay in the attempted murder case
You may also like this video