Site iconSite icon Janayugom Online

വിമാന കമ്പനികൾക്ക് സാമ്പിളുകൾ കൊണ്ടുപോകുന്നതിൽ വിമുഖത; പക്ഷിപ്പനി ഫലം വൈകുന്നു

bird flubird flu

താറാവുകളുടെ സാമ്പിളുകൾ കൊണ്ടുപോകുന്നതിൽ എയർ ഇന്ത്യ ഒഴികെയുള്ള വിമാന കമ്പനികൾ വിമുഖത കാട്ടുന്നതിനാൽ പക്ഷിപ്പനി ഫലം വൈകുന്നു. ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിലെ താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സൂചന ലഭിച്ചാൽ ആദ്യം തിരുവല്ലയിലെ പക്ഷി രോഗ നിർണയ ക്യാമ്പിലാണ് പ്രാഥമിക പരിശോധന നടത്തുന്നത്. ഫലം പോസിറ്റിവ് ആയാൽ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയക്കണം. യാത്രക്കാരുടെ സുരക്ഷാ ഭീക്ഷണിയാണ് കൊച്ചിയിലെ വിമാന കമ്പിനികൾ ന്യായികരണമായി പറയുന്നത്. മറ്റ് വിമാന കമ്പനികളെ അപേക്ഷിച്ച് എയർ ഇന്ത്യയിൽ ചിലവ് കൂടുതലാണ് . സാമ്പിളുകളുമായി ഒരാളെ അയക്കുവാൻ 60,000 രൂപക്ക് മുകളിൽ നൽകേണ്ടിവരും. ദിവസേന വിവിധ പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ അയക്കാൻ വൻ തുക തന്നെ കണ്ടത്തേണ്ടിവരുന്നതിനാൽ ഇപ്പോൾ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. ഇതിനാൽ ഫലം വൈകുകയും ചെയ്യും. മുഴുവൻ വിമാന കമ്പനികളും സാമ്പിളുകൾ കൊണ്ടുപോകാൻ തയ്യാറായാൽ ഫലം വേഗത്തിൽ ലഭ്യമാകുകയും ചെയ്യും. കഴിഞ്ഞ വർഷം ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ വിമാന കമ്പനികൾ ആദ്യം ലഗേജായും പിന്നീട് കാർഗോയായും സാമ്പിളുകൾ കൊണ്ടുപോകുമായിരുന്നു. ഇപ്പോൾ കമ്പനികൾ അതും അനുവദിക്കുന്നില്ല. ഹരിപ്പാട് വഴുതനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച 20,000 ലേറെ താറാവുകളെയാണ് ഇതുവരെ കൊന്നത്. സമീപത്തുള്ള മറ്റ് ചില പ്രദേശങ്ങളിലും പക്ഷിപ്പനിയുടെ സൂചനകളുണ്ട് . വിമാന കമ്പനിയുടെ നിഷേധാത്മക നിലപട് മൂലം ഫലം ലഭിക്കാൻ താമസിക്കുന്നത് പ്രതിരോധ നടപടികളെ ബാധിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ജനയുഗത്തോട് പറഞ്ഞു.

Eng­lish Sum­ma­ry: reluc­tance of air­lines to car­ry sam­ples; Bird flu results are delayed

You may also like this video

Exit mobile version