കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയായും ദേശീയ സെക്രട്ടേറിയറ്റ് അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച, അസാമാന്യമായ ബുദ്ധിവൈഭവത്തോടെ വിവിധ വിജ്ഞാന ശാഖകളില്‍ പടര്‍ന്നു കയറാന്‍ കഴിഞ്ഞ വിപ്ലവകാരി, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരിയായ എന്‍ ഇ ബാലറാമിന്റെ ദീപ്തമായ 31ാം ഓര്‍മ്മദിനം നാളെ പാര്‍ട്ടി ഓഫിസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും സമുചിതമായി ആചരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ ഓഫിസായ എം എന്‍ സ്മാരകത്തില്‍ സെക്രട്ടറി ബിനോയ് വിശ്വം രാവിലെ 10ന് ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
എന്‍ ഇ ബാലറാം അനുസ്മരണം സമുചിതമായി ആചരിക്കുക: ബിനോയ് വിശ്വം

