Site iconSite icon Janayugom Online

ടി ജെ കരിമ്പനാൽ ഓർമ്മയായി

കാഞ്ഞിരപ്പള്ളിയുടെ ധീരതയുടെ പ്രതീകമായിരുന്ന അപ്പച്ചൻ കരിമ്പനാൽ എന്ന ടി ജെ കരിമ്പനാൽ(87) അന്തരിച്ചു. 1986 നവംബറിൽ, തന്റെ ജീപ്പ് ഉപയോഗിച്ച് ബ്രേക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസിനെ തടഞ്ഞുനിർത്തി 105 അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച അദ്ദേഹത്തിന്റെ ധൈര്യം ശ്രദ്ധേയമാണ്.

തിരുവനന്തപുരം സിഇടി കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ജർമ്മനിയിൽ ജോലിയിൽ പ്രവേശിച്ച ടി ജെ കരിമ്പനാൽ, സഹോദരനുണ്ടായ അപകടത്തെത്തുടർന്ന് നാട്ടിലെത്തി കൃഷിയുടെയും തോട്ടങ്ങളുടെയും ചുമതല ഏറ്റെടുക്കുകയായിരുന്നു. സംസ്കാരം നാളെ, ജൂലൈ 7, 2025, രാവിലെ 10.30‑ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

Exit mobile version