സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ നേതാവുമായിരുന്ന സി കെ ചന്ദ്രപ്പന്റെ 13-ാം ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു. സംസ്ഥാനത്തൊട്ടാകെ പാര്‍ട്ടി ഓഫിസുകള്‍ രക്തപതാകകള്‍ കൊണ്ട് അലങ്കരിച്ചും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും സികെ സ്മരണ പുതുക്കി. പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആലപ്പുഴ വലിയചുടുകാട്ടിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാര്‍ച്ചനയ്ക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായിരുന്നു. ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ തുടങ്ങിയവര്‍ പങ്കെടുത്തു. ചേര്‍ത്തലയില്‍ നടന്ന സി കെ ചന്ദ്രപ്പന്‍, കെ ആര്‍ സ്വാമിനാഥന്‍ അനുസ്മരണ സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കെ ബി ബിമൽ റോയി അധ്യക്ഷത വഹിച്ചു.