സി പി ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി കെ വാസുദേവൻ നായരുടെ ചരമദിനം ആചരിച്ചു. ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സുരേഷ്, മണ്ഡലം സെക്രട്ടറി ആർ ജയസിംഹൻ, എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഡി പി മധു, ബി കെ എം യു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ, പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ബി അൻസാരി, നഗരസഭാ കൗൺസിലർ ബി നസീർ എന്നിവർ സംസാരിച്ചു.