പ്രശസ്ത നോവലിസ്റ്റ് പി.വത്സല നിര്യാതയായി. 85 വയസ്സായിരുന്നു.
1938 ഏപ്രിൽ നാലിന് കോഴിക്കോട് മലാപ്പറമ്പിലെ കാനങ്ങോട്ട് ചന്തുവിൻ്റെയും പത്മാവതിയുടെയും മകളായി ജനിച്ചു. നടക്കാവ് ഗവ.ഗേൾസ് ഹൈസ്കൂളിൽ നിന്ന് 1993 ൽ പ്രധാനാദ്ധ്യാപികയായി ജോലിയിൽ നിന്നു വിരമിച്ചു . നോവലിസ്റ്റും ചെറുകഥാകൃത്തും സാമൂഹിക പ്രവർത്തകയുമായിരുന്നു .കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം 2021 ൽ നേടിയിട്ടുണ്ട് .നെല്ല്, നിഴലുറങ്ങുന്ന വഴികൾ ‚എൻ്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ ‚മരച്ചോട്ടിലെ വെയിൽ
ചീളുകൾ, മലയാളത്തിൻ്റെ സുവർണ്ണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകും അയാളും, വത്സലയുടെ സ്ത്രീകൾ, മൈഥിലിയുടെ മകൾ, കൂമൻകൊല്ലി, വിലാപം പോക്കുവെയിൽ പൊൻവെയിൽ എരണ്ടകൾ എന്നിവയാണ് പ്രധാന കൃതികൾ.
കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷ ‚സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയരക്ടർ എന്നീ പദവികൾ വഹിച്ചു. കുങ്കും അവാർഡ് ‚കേരള സാഹിത്യ അക്കാദമി പുരസ്കാരം, സി.എച്ച് അവാർഡ്, കഥ അവാർഡ്,പത്മപ്രഭ പുരസ്കാരം, മുട്ടത്തു വർക്കി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിനാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഇരുപത്തഞ്ചിലധികം ചെറുകഥാ സമാഹാരങ്ങളും 17 നോവലുകളും എഴുതിയിട്ടുണ്ട്. വ്യത്യസ്‌തമായ രചനാശൈലിയുടെ ഉടമയാണ്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ നല്ല വായനക്കാരിയായിരുന്ന അവർ ഹൈസ്കൂൾ പഠന കാലത്തു തന്നെ കഥയും കവിതയും എഴുതി തുടങ്ങി. പിന്നീട് നോവലും രചിച്ചു.ആദ്യ നോവൽ ‘തകർച്ച ” ആയിരുന്നെങ്കിലും 1972 ൽ പ്രസിദ്ധീകരിച്ച “നെല്ല് ” ആണ് അവരെ പ്രശസ്തയാക്കിയത്.പ്രകൃതിയുടെ പച്ചപ്പ് അവർക്കെന്നും ഇഷ്ട വിഷയമായിരുന്നു. കുറച്ചു കാലം പുരോഗമന കലാസാഹിത്യ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.
ഭർത്താവ്: മക്കൾ: