ഈദുല്‍ ഫിത്തറിന് മുന്നോടിയായി ദുബായില്‍ വാടക തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ട 86 തടവുകാരെയും വിട്ടയച്ചു. മൂഹമ്മദ് ബിന്‍ റാഷിദ് അല്‍മക്കും ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷെന്റിന്റെ പിന്തുണയോടെ ദുബായ് വാടക തര്‍ക്ക കേന്ദ്രമാണ് 68ലക്ഷം ദിര്‍ഹത്തിലധികം വരുന്ന സാമ്പത്തിക ബാധ്യത പരിഹരിച്ചത്.
ദുരിതബാധിത കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനാണ് നടപടി .കഴിഞ്ഞ മാസം റംസാന് മുന്നോടിയായി, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വിവിധ രാജ്യക്കാരായ ദുബായിലെ കറക്ഷണൽ, പീനൽ സ്ഥാപനങ്ങളിൽ നിന്നുള്ള 1518 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

