Site iconSite icon Janayugom Online

നടി രന്യ റാവുവിന് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഭൂമി അനുവദിച്ചു നല്‍കിയതായി റിപ്പോര്‍ട്ട്

സ്വര്‍ണക്കെടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനന്റെ ഉടമസ്ഥതയിലുളള കമ്പനിക്ക് കര്‍ണാടക സര്‍ക്കാര്‍ ഭൂമി അനുവദിച്ചു നല്‍കിയതായി റിപ്പോര്‍ട്ട്. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിനുകൂടി പങ്കാളിത്തമുള്ള കമ്പനിക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത്. 2023 ജനുവരിയിലാണ് നടിയുടെ കമ്പനിക്ക് ഭൂമി അനുവദിച്ചുനല്‍കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

അതേസമയം, രന്യ റാവുവിന്റെ കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇക്കാര്യത്തില്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്‌മെന്റ് ബോര്‍ഡ് വിശദീകരണവുമായി രംഗത്തെത്തി.രന്യ റാവുവുമായി ബന്ധമുള്ള സിരോദ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2023 ജനുവരി രണ്ടാം തീയതിയാണ് തുമകുരുവിലെ വ്യാവസായിക മേഖലയില്‍ 12 ഏക്കര്‍ ഭൂമി അനുവദിച്ചതെന്ന് കെഐഎഡിബി. സിഇഒ മഹേഷ് അറിയിച്ചു. ബിജെപി സര്‍ക്കാരിന്റെ കാലത്താണ് സ്റ്റീല്‍ പ്ലാന്റ് ആരംഭിക്കാനായി ഈ കമ്പനിക്ക് ഭൂമി അനുവദിച്ചതെന്നും കെഐഎഡിബി. വ്യക്തമാക്കി. 

Exit mobile version